pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

എന്‍റെ കുട്ടിക്കാലം

പൂകുളം പാടത്ത് കെട്ടുപ്പന്ത് കളിച്ചും
ഹാരിസിന്റെ വീട്ടില്‍  കോട്ടിക്കളികളിച്ചും
മില്ലും പടിയില്‍ കുട്ടിയും കോലുംകളിച്ചും
നടന്ന  ഒരുകാലം ..
ഇന്നോ?...

പ്രവാസത്തിന്റെ ഭാണ്ടവും പേറി
മറ്റൊരു കളിയില്‍ നിന്നും കാരിയത്തിലേക്ക്.
എന്നാലും!!  
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇവിടയും കളിയും കാരിയവും ഒരുമിച്ചു കൊണ്ട് പോവുന്നു ....
ഒരു മാറ്റം മാത്രം. 
അന്നത്തെ കെട്ടുപന്തിനു പകരം ഫുട്ബാള്‍ ആയി .
കുട്ടിയും കോലിനും പകരം ക്രികറ്റ് ആയി 

എന്ന് മാത്രം.






എങ്കിലും !!!

തോരാതെ പെയ്യുന്ന മഴയും
തവളകളുടേ പാക്‌റോംവിളിയും
ചീവീട്കളുടേ കരകരാ  വിളിയും
ചേമ്പില യില്‍ ഉറ്റികിടക്കുന്ന മഴത്തുള്ളിയും 

ഹോ !!!
  
ഓര്‍കുമ്പോള്‍തന്നെ  മനസില്‍ കുളിര് കോരുന്നു...

No comments: