pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

മരുഭൂമിയിലെ നൊംബരങ്ങള്‍

                                       
             

                                            രചന :- അസിമോന്‍ വണ്ടൂര്‍



ഇന്ന്.
പതിവിലും നേരത്തെ ഞാന്‍ ജോലികഴിഞ്ഞ് റൂമില്‍ എത്തി.
മെസ്സുണ്ടാക്കാനുള്ള  ഊഴം  എന്റെതായിരുന്നു. പത്തുപേര്‍ക്കുള്ള ഭക്ഷണവുംകറിയും  ഉണ്ടാക്കി ക്കഴിഞ്ഞ്  ക്ലീന്‍ചെയ്യുമ്പൊഴാണ് എന്റെ തൊട്ടടുത്ത 
കട്ടിലില്‍കിടക്കുന്ന ഹസ്സന്‍വന്നത്.

അസ്സലമു അലൈക്കും ......
പുറത്ത്നിന്നും റൂമിലേക്കുകടന്ന ഉടനെ ഷര്‍ട്ട്ഊരി  തോളില്‍ ഇട്ട് 
അടുക്കളവാതിലില്‍  രണ്ടുകൈകളുംപിടിച്ച്   എന്നൊടു  സലാംപറഞ്ഞു.

വ അലൈക്കും മുസ്സലാം.............      
ഞാന്‍ഒന്നു നീട്ടി  സലാംമടക്കി.


എന്താ..  ഭായി.....    ചൊറും കറിയൊക്കെ റെഡിയായൊ?
എല്ലാംറെഡി!         


ഇനി നിങള്‍  കഴിച്ച് ഒന്നു വിജയിപ്പിച്ച് തന്നാല്‍ മതി.
എന്റെ  സാധാരണശൈലിയില്‍ഞാന്‍   മറുപടിപറഞ്ഞു.
പിന്നീടു  ആ  നിന്നനില്‍പ്പില്‍തന്നെകുറേനേരംനാട്ടുവര്‍ത്തമാനവും
വീട്ടു വര്‍ത്തമാനവും എല്ലാം പറഞ്ഞു.
ഇടക്കുഞാന്‍ അവന്‍എന്നെ വിളിക്കാറുളള  അതേ..  ഭായി ഉപയൊഗിച്ച് കൊണ്ട്ചൊദിച്ചു.         
അല്ല.. ഭായ്.... ഇന്നെന്താ നേരത്തെയാണല്ലൊ?
അവന്‍ പറഞ്ഞു.  അതിന്റെ വര്‍ത്തമാനം പറയണ്ട.
 വയറിനു നല്ല സുഖമില്ല. ഡോക്ടറെ കണ്ടുവരികയാണ്.


ഓ...   അതുശരി.  എന്നാലൈ  വൈകണ്ട!
എളുപ്പം ഭക്ഷണംകഴിച്ച്  മരുന്ന്കുടിചോളൂ  ഞാന്‍ ഒന്നുസമാധാനിപ്പിച്ച്പറഞ്ഞു.

അങ്ങിനെ.......
രാ(തിഭക്ഷണംകഴിച്ച്  നാളെക്കുള്ള ഒരുപാട് മോഹങ്ങളുംസങ്കല്‍പ്പങ്ങളും നൈത്കൊണ്ടിരിക്കുന്നതിനിടെ ഞാന്‍ മയങ്ങി.............

പെട്ടന്ന്!!!
റൂമിന്റെവാതില്‍ നിരന്തരം  തുറക്കുകയും  അടയുകയും  ചെയ്യുന്ന ശബ്ദം എന്റെകാതുകളെ അലൊസരപ്പെടുത്തി.
തലയില്‍ നിന്നും പുതപ്പുമാറ്റി ഞാന്‍  വാച്ചിലേക്കുനോക്കി.
സമയം ഒരു മണി .
പുറത്തുനിന്ന് ആളുകളുടെ സംസാരവും ബഹളവും. 
പൊലീസ് ചെക്കിന്‍ങ്ങൊ മറ്റോആണെന്നു കരുതി  സിവില്‍ ഐഡിയും പൊക്കറ്റില്‍  ഇട്ട്ബഹളം കേട്ട സ്തലത്തേക്കു ഞാന്‍ പൊയി.
അവിടെ ചെന്നപ്പൊള്‍ എല്ലാവരും ബാത്ത് റൂമിന്റെ അടുത്ത് നില്‍ക്കുന്നു. 
ഒന്നു രണ്ട് ആളുകള്‍ അതു തുറക്കാനുള്ള (ശമത്തില്‍ ആണ്. 


എന്താ...  എന്താ (പശ്നം?  ഞാന്‍ തിടുക്കത്തില്‍ ആരാഞ്ഞു. 


ഹസ്സന്‍ കുറേ നേരമായി ബാത്ത് റൂമില്‍ കയറിയിട്ട് ഇതു വരെയും ഇറങ്ങിയിട്ടില്ല വിളിച്ചിട്ട് ഒന്നും മിണ്ടുന്നൂല്ലാ..... 


പറഞ്ഞുത്തീരും മുന്‍പ്  അവര്‍ വാതില്‍ തുറന്നു.
അവിടേകണ്ടകാഴ്ച  പറഞ്ഞറിയിക്കാവാത്തവിധം എന്റെ മനസ്സിനെ പിടിച്ചുകുലുക്കി.
എന്റെകണ്ണുകളെ  എനിക്കുനിയന്ത്രിക്കാനാവാത്തവിധം  മങ്ങിയപൊലെ തോന്നി. തല്ലാജയില്‍പിടിച്ചുനിന്നഎന്റെകൈകള്‍ക്കു  എന്തൊ ബലംകുറയുന്നപൊലെ.....
എന്റെമനസ്സിനെ പറഞ്ഞൂഫലിപ്പിക്കാന്‍ഞാന്‍  ഒരുപാട് പ്രയാസപ്പെട്ടു.

അപ്പൊഴേക്കും  അവന്‍നാടിനും  പ്രവാസത്തിനുംഅപ്പുറത്തെ
ഒരു ലോകത്തേക്ക് യാ(തയായിരുന്നൂ..........

ഓരൊ ദിവസവും ഞങ്ങള്‍ സംസാരിക്കുന്നതും.
കാണുമ്പൊയുള്ള കൊച്ചു കൊച്ചു തമാശകളും.
എല്ലാം ഒരുചലചി(തം കണക്കെ മനസ്സില്‍ അങ്ങിനെ മിന്നിമാഞ്ഞൂ.
അവന്‍ എന്നെ എപ്പൊഴും വിളിക്കാറുള്ള   എന്റെ പേരിനൊപ്പമുള്ള
ഭായീ....  വിളി .
തിരമാലകള്‍പൊലെ കാതുകളില്‍ അലയടിച്ചുകൊണ്ടിരുന്നു.........

പ്രവാസജീവിതത്തിന്റെ ഭാന്ധവും പേറി.
കുടുംബത്തേയും കുട്ടികളേയും  നാടുംവീടും വിട്ട് 
മരുഭൂമിയിലെ കൊടും ചൂടില്‍ വിയര്‍പ്പ് ഒഴുക്കി.
മറ്റുള്ളവര്‍ക്ക് വേണ്ടി  ജീവിതം ഉഴിഞ്ഞുവെച്ച
ഒരു നീര്‍ച്ചക്ക്ക്കോഴി കണക്കെയാണ് പ്രവാസി.

അങ്ങിനെ....
നാട്ടിനും നാട്ടുകാര്‍ക്കും. വീടിനും വീട്ടുകാര്‍ക്കും. പ്രഭവിടര്‍ത്തികൊണ്ട്
മാനത്ത് മിന്നിത്തിളങ്ങുന്ന "നക്ഷ(ത"ങ്ങളായ്പ്രവാസികള്‍ നില്‍ക്കുന്നു.
അതിലൊന്ന് കൊഴിഞ്ഞുവീഴുമ്പൊള്‍.........
ഒരു നൊമ്പരമായ്....... ഒരു വേര്‍പ്പെടലായ്.............       
ഇന്നും തേങ്ങുന്നൂ.............


No comments: