pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്യത്തിലേക്ക്


                             

നാട്ടിലേക്ക് പൊവുന്നത് കൊണ്ട് ചങ്ങാതിമാര്‍ എല്ലാവെരും എന്റെ പെട്ടികെട്ടുന്ന തിരക്കിലാണ്.  രണ്ടുവര്‍ഷത്തിനുശേഷം പോവുന്നത് കൊണ്ട് സാധനങ്ങള്‍ ഓരോന്നും വാങ്ങി പെട്ടിനിറഞ്ഞു.  പെട്ടികെട്ടുംബോഴുള്ള അവരുടെ കമന്റുകള്‍ എന്നെ വല്ലാതെപുളകംകൊള്ളിച്ചു.

അതിനിടയില്‍ റഹീം എന്നോട് ചോദിച്ചു?
 എന്താ പേര്‍ എഴുതേണ്ടത്.
എന്റെ പാസ്പോര്‍ട്ടും ടിക്കറ്റും എല്ലാം  തലയിണയുടെഅടിയില്‍ഉണ്ട്
അതു എടുത്ത് നോക്ക്.
ഞാന്‍ അവനോട് പറഞ്ഞു.
നാട്ടിലേക്ക് പൊവുന്നത് കൊണ്ടുള്ള സന്തോഷവും. കുടുംബത്തെകാണാനുള്ള ആര്‍ത്തിയും എയര്‍പോര്‍ട്ടില്‍ അഭിമുഖീകരിക്കേണ്ട (പയാസവും.      
അങ്ങിനെ എല്ലാ നവരസങ്ങളും  അപ്പോള്‍ എന്റെ മുഖത്ത് കാണാമായിരുന്നു.
ചങ്ങാതിമാരോടെല്ലാം യാ(ത പറഞ്ഞ്  ബാഗും പെട്ടിയും എടുത്ത്
നാസറിന്റെ കാറില്‍ കയറി നേരെ എയര്‍പോര്‍ട്ടില്‍ പോയി.
അവിടെയുള്ള ആ വലിയ കടമ്പകള്‍ കടന്ന്  നേരെവിമാനത്തില്‍കയറി.
അങ്ങിനെ!!
ഒരുപാട് രാ(തികളും...
ഒരുപാട് പകലുകളും.....
                           നൈയ്തെടുത്ത സ്വപ്നങ്ങളുമായി



യാഥാര്‍ത്യത്തിലേക്ക്  പറന്നുയര്‍ന്നൂ..........



No comments: