pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

സൂക്ഷിച്ചാല്‍ .....


സ്വന്തം
മാതാപിതാക്കള്‍ വളര്‍ന്ന് വരുന്ന കുട്ടികളുടെ ഇടയില്‍ വച്ച് ഇതുപോലുള്ള പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഒരുവേള നാം മനസ്സിലാക്കണം. അവര്‍ വളരുകയാണ് ഇതല്ലാം കണ്ട് പഠിക്കുകയാണ് എന്ന്. നമ്മള്‍ അറിയാതെ തന്നെ നന്മയും തിന്മയും അവര്‍ മനസ്സിലാക്കുന്നുണ്ട് .നല്ലവരാവാന്‍ വേണ്ടി പ്രവാസികള്‍ എപ്പോഴും പണം വാരിക്കോരി ചിലവാക്കുന്നത് കൊണ്ട്  കുട്ടികള്‍  ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് പോവുന്നത് എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ഓരോ കുഞ്ഞിനും ആറാം മാസം മുതല്‍ നന്മയും തിന്മയും വേര്‍ത്തിരിച്ചറിയാനുള്ള കഴിവ് ദൈവം കൊടുത്തിട്ടുണ്ട്. നല്ലത് മാത്രം പറഞ്ഞ് കൊടുത്ത്കൊണ്ടായിരിക്കണം കുട്ടികളെ രക്ഷിതാക്കള്‍ വളര്‍ത്തേണ്ടത്.
 'വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ അവരോടൊപ്പം കളിക്കുകയും. രണ്ടാമത്തെ ഘട്ടത്തില്‍ അവര്‍ക്കുവേണ്ട അറിവുകളും പാഠങ്ങളും പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുകയും. മൂന്നാമത്തെ ഘട്ടത്തില്‍  അവര്‍ക്ക് ശാസന നല്‍കുന്നതോടൊപ്പം അവരോടൊന്നിച്ച് അവരുടെ  കൂട്ടുകാരായി സഹവസിക്കുക'എന്ന പ്രവാചക വചനം ഇവിടെ അനുസ്മരിക്കുന്നു.
എങ്കിലും എല്ലാ അറിവുകളും എല്ലാ സൌകര്യങ്ങളും വിരല്‍ തുമ്പില്‍ ഉള്ളപ്പോഴും എന്തേ നമ്മുടെ കണ്‍ മുന്‍പില്‍ ഇതുപോലുള്ള അല്ലെങ്കില്‍ ഇതിലും ഭയാനകമായ ചിത്രങ്ങളും വീഡിയോകളും കാണേണ്ടിവരുന്നത് എന്ന് ഒരുവേള നാം ചിന്തിക്കുക.
 ടീവിയും ഇന്റെര്‍നെറ്റും കുട്ടികളുടെ സ്വന്തം റൂമില്‍ തുറന്നുകൊടുത്ത് സൌകര്യം ചെയ്യുമ്പോള്‍ എന്താണ് അവര്‍ അവിടെ ചെയ്യുന്നത് എന്ന് നോക്കാനുള്ള സമയം പോലും ഇന്നു മാതാപിതാക്കള്‍ക്കു ഇല്ലാതായിരിക്കുന്നു. 

മാതാപിതാക്കളുമായി എപ്പോഴും വഴക്കിടുകയും പറഞ്ഞാല്‍ അനുസരിക്കാത്തതുമായ ഒരു കുട്ടി. ആ കുട്ടിയേയും കൊണ്ട് ഒരിക്കല്‍ അവര്‍ഡോക്ടറുടെ അടുത്ത് പോയി
 ഡോക്ടര്‍ വളരെ സൌമ്യനായി സന്തോഷത്തോട്കൂടി അവന്റെ തലയില്‍ തലോടികൊണ്ട് ചോദിച്ചു?
മോനെ എന്താണു നിന്റെ പ്രശ്നം?
അവന്‍ മറുപടി പറഞ്ഞു
 ഇതാണ് പ്രശ്നം! ഇതുതന്നെയാണ് എന്റെപ്രശ്നം! 
കുട്ടികളെ ഒന്ന്ശ്രദ്ദിക്കാനൊ ഒന്ന് തലോടാനോ സ്നേഹമുള്ള ഒരുവാക്ക്പറയാനോ ഇന്നു മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. എന്തന്നാല്‍ മറ്റുള്ളവനെപ്പോലെ തന്നെ ഇവനും ആവണമെന്ന ആഗ്രഹം നാമ്മള്‍ ഒഴിവാക്കിയേതീരൂ
 ഈയിടെ സൌദിഅറേബിയയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത എന്റെ മനസ്സിനെ വല്ലാതെ വേദനപ്പിച്ചു 
മാതാപിതാക്കള്‍ സ്തിരമായി കാണാറുള്ള വിര്‍ത്തിക്കെട്ട സീഡികള്‍ അവര്‍ മാറ്റിവെക്കാന്‍ മറന്ന് ജോലിക്കുപോയി  പതിവിലും നേരത്തെ തിരിച്ച്  ജോലികഴിഞ്ഞ് റൂമില്‍ എത്തിയ അവര്‍ തങ്ങളുടെ പുന്നാര മക്കള്‍ ഇതുകണ്ട് ആസ്വദിക്കുന്ന പൈശാചികമായ അവ്സ്ത നേരില്‍കാണേണ്ടിവന്നു. ഇതുപോലുള്ള ഒരുപാട് വാര്‍ത്തകളും സംഭവങ്ങളും ദിനേനെ പത്രങ്ങളിലും മറ്റും വന്നുകൊണ്ടിരിക്കുന്നു.

 എന്നിരുന്നാലും തിരിച്ച് കുട്ടികളോടു മറുത്ത് എന്തങ്കിലും പരഞ്ഞാല്‍ . പരീക്ഷയില്‍ തോറ്റാല്‍ കുട്ടികള്‍ തമ്മില്‍ വഴ്ക്കിട്ടാല്‍ .ടിവിയുടെ റി മോട്ട് കിട്ടാഞ്ഞാല്‍ നിസ്സാര കാരിയങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന ഭയാനകമായ അവസ്തയാണ് പ്രതേകിച്ചും ഇന്ന് കേരളത്തില്‍ നടന്ന്കൊണ്ടിരിക്കുന്നത് 
കുട്ടികള്‍ സമൂഹത്തിന്റെ സൊത്തുകളാണ് .
 അവരെ നേര്‍ വഴിയിലേക്കു നയിക്കേണ്ടത് ഒരോ രക്ഷിതാക്കളുടേയും കടമയാണ്.  അവരുടെ കൂട്ടുകാരായി അവരോരോടോപ്പം നില്കാനും അവരുടെപ്രയാസങ്ങളില്‍ പങ്കുചേരാനും രക്ഷിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട് .എന്നാലെ അവരുടേതായ പ്രശ്നങ്ങളും പ്രയാസങ്ങളും അവര്‍മാതാപിതാക്കളോട് പങ്കുവെക്കുകയുള്ളൂ 

അങ്ങിനെ നല്ലോരു കുട്ടിയായി  വ്യക്തിയായി കുടുംബമായി  വിവരവും വിവേകവുമുള്ള ഒരുസമൂഹത്തെ ഉണ്ടാക്കിയെടുക്കുക  

അതിനാവട്ടെ നമ്മുടെ ഇനിയുള്ള നാളേകള്‍ .....
                                                                                      ദൈവം അനുഗ്രഹിക്കട്ടെ.....

                                                                                                 അസിമോന്‍  വണ്ടൂര്‍
                            

No comments: