pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

ഈത്തപ്പനയുടെ തണല്‍

                                                          അസിമോന്‍ വണ്ടൂര്‍


നട്ടുച്ചസമയംകടുത്തവെയിലുംപൊടികാറ്റും
കൊണ്ട്  കണ്പോളകള്‍ മുഴുവന്‍ തുറക്കാനാവാതെ മുഹമ്മദ്ക്ക പിക്കാസുംതോളിലേറ്റി ജോലിക്കിടയില്‍ സ്ഥിരം വിശ്രമിക്കാറുള്ള ഈത്തപ്പനയുടെ ചുവടുലക്ഷ്യമാക്കി നടന്നു .

നെറ്റിത്തടത്തിലെ വിഴര്‍പ്പ് തുള്ളികള്‍ കണ്ണുകളിലേക്കു ഇറങ്ങാതിരിക്കാന്‍ കയ്യിലുള്ള തോര്‍ത്തുമുണ്ട്കൊണ്ട്  ഇടക്ക് മുഖം തുടച്ചുകൊണ്ടിരുന്നു.
കുറച്ചു സമയംകൂടി ഇത് സഹിക്കുകയല്ലാതെ രക്ഷയില്ല. സൊന്തംമനസ്സിനെ നടത്തത്തോടൊപ്പം തണുപ്പിച്ചുകൊണ്ടിരുന്നു.
പൊടുന്നനെ പൊടിക്കാറ്റ് കൂടിക്കൂടി വന്നു
മുഹമ്മദ്ക്ക നടത്തത്തിന്റെവേഗതയും കൂട്ടി.

ദൂരെ നിന്നും കണ്ടിരുന്ന ഈത്തപ്പന പൊടിയുടെമൂടല്‍ കൊണ്ട് കാണാതായിരിക്കുന്നു.
 അന്തരീക്ഷമാകെ പൊടിപടര്‍ന്നു . ഒന്നും കാണാന്‍ കഴിയാത്തഅവസ്ഥ.

മുഹമ്മദ്ക്ക നടത്തത്തിന്റെവേഗത വീണ്ടും കൂട്ടാന്‍ ശ്രമിച്ചുവെങ്കിലും മുന്നോട്ടു വച്ചകാലുകള്‍ പിന്നോട്ട് തന്നെ പോവുന്നു.
ശരീരമാകെ പൊങ്ങിപ്പോവുന്നപോലെ തോന്നി.
ചുറ്റിയുടുത്ത കള്ളിമുണ്ട് കാറ്റിന്റെവേഗതകൊണ്ട്  പട പടാ.. അടിച്ചു കൊണ്ടിരുന്നു.
എവിടെക്കാണ്‌ നടക്കേണ്ടത്‌ എന്നറിയാതെ കുഴങ്ങി.
പൊടിക്കാറ്റിന്റെ വേഗത വീണ്ടുംവര്‍ധിച്ചു .
ശരീരത്തിന്റെ നിയന്ദ്രണം തന്റെകയ്യില്‍നിന്നും പിടിവിട്ടതായി മുഹമ്മദ്‌ക്കാക്ക്ബോധിയപ്പെട്ടു .
ഏതൊ ഒരു ശക്തി പിന്നില്‍ നിന്നും പിടിച്ചുതള്ളുന്നപോലെ എങ്ങോട്ടോ പോയികൊണ്ടിരുന്നു.

ജീവിതത്തില്‍ കഴിഞ്ഞതും കഴിയാനുള്ളതുമായ ഒരുപാട് രംഗങ്ങള്‍ മുഹമ്മദ്ക്കാന്റെ മനസ്സില്‍ നൊടിയിടയില്‍ മിന്നിമറഞ്ഞ്കൊണ്ടിരുന്നു. ഏതായാലും ഇനി ജീവിതത്തിലേക്കു മടക്കമില്ല.
എന്ന് ഉറപ്പിച്ചു. മനസ്സില്‍ കിട്ടിയ ദിക്റുകളും ദുആകളും അയാള്‍ഉരുവിട്ടുകൊണ്ടേയിരുന്നു
ഇതിനിടയില്‍ മുന്‍പില്‍ എന്തോ ഒരുകറുപ്പ് നിറത്തിലുള്ള വസ്തു. കറുപ്പാണൊ? വെളുപ്പാണൊ? ഒന്നും നോക്കാന്‍ നിന്നില്ല.
 രണ്ട്കൈകളും കൊണ്ട് അതിനെചുറ്റിപ്പിടിച്ചു.
 പൊടിക്കാറ്റിന്റെ വേഗതകൊണ്ട് പിടിവിടുന്നപ്പോലെ തോന്നിയെങ്കിലും സകലശക്തിയുംസംഭരിച്ച് മുറുക്കിപ്പിടിച്ചു.
 ഈ സമയം രണ്ടൂകാലുകളും പൊങ്ങിപറക്കുന്നുണ്ടായിരുന്നു.
എങ്കിലും പിടിവിടാതെ തന്നെനിന്നു.
 ഇങ്ങിനെ കുറച്ച്സമയം ഈ മല്‍പിടുത്തം തുടര്‍ന്ന്കൊണ്ടിരുന്നു.

 ഒരല്‍പ്പം കഴിഞ്ഞപ്പോള്‍ പൊടിക്കാറ്റിന്റെ വേഗതകുറയാന്‍ തുടങ്ങി.
ഫ്ലൈറ്റ് ലാന്റുചെയ്യുന്നപോലെ മുഹമ്മദ്ക്കാന്റെ കാലുകള്‍മെല്ലെ ഭൂമിയിലേക്കു താന്നു.
 അന്തരീക്ഷത്തില്‍ പൊടിയുടെ കാടിന്ന്യം കുറയാന്‍തുടങ്ങി .
ചുറ്റുപാടുമുള്ള ഓരോവസ്തുവും പതുക്കെ പതുക്കെ കാണാന്‍തുടങ്ങി.

അപ്പോഴാണ് മുഹമ്മദ്ക്കാക്ക് മനസ്സിലായത്   ഞാന്‍എന്നും വിശ്രമിച്ചിരുന്ന എനിക്കെന്നും തണല്‍തന്നിരുന്ന
 എന്റെ വെള്ളവും ഖുബ്ബൂസും വെച്ചിരുന്ന

 ആ .....ഈത്തപ്പനയുടെ അടുത്തായിരുന്നൂ......... ഞാനെന്ന്.......

6 comments:

jayanEvoor said...

നല്ല പടം.
കഥയിലേക്കുള്ള യാത്ര സുഗമമാവട്ടെ!

mukthaRionism said...

ചിത്രവും എഴുത്തും നന്നായി നാട്ടുകാരാ.
ആശംസകള്‍...

OAB/ഒഎബി said...

പിക്കാസിന് പകരം വേറെ എന്തെങ്കിലും ആയുധം മുഹമ്മദിക്കായുടെ കൈയില്‍ കൊടുക്കാമായിരുന്നില്ലെ,
അയല്‍‌വേ ? :)

ചേലുള്ള കഥക്ക് ചേരുന്ന ചിത്രം!

കൂതറHashimܓ said...
This comment has been removed by a blog administrator.
പട്ടേപ്പാടം റാംജി said...

മനോഹരമായ ചിത്രത്തോടുകൂടിയ കഥകള്‍ ഇനിയും കാത്തിരിക്കുന്നു.

Naushu said...

നന്നായിട്ടുണ്ട്...
ആശംസകള്‍...