pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

ഗ്ലാസ് പെയിന്റിംഗ്


 

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പാറ്റേണ്‍
പാറ്റേണിന്റെ അളവില്‍ മുറിച്ച ഗ്ലാസ് (etched or plain)
ഗ്ലാസ് കളറുകള്‍ (വാട്ടര്‍ ബേസ്ഡ് അല്ലെങ്കില്‍ സോള്‍വന്റ് ബേസ്ഡ്)
ഗ്ലാസ് ലൈനര്‍



പാറ്റേണിനു മുകളിലായി ഗ്ലാസ് വെയ്ക്കുക.


ഗ്ലാസ് ലൈനര്‍ കൊണ്ട് ഗ്ലാസില്‍ ചിത്രം വരയ്ക്കുക.


ചിത്രം പൂര്‍ണ്ണമായും ഗ്ലാസില്‍ പകര്‍ത്തിയ ശേഷം അരദിവസം അതിനെ ഉണങ്ങാനായി വിടുക.

ഔട്ട് ലൈന്‍ പൂര്‍ണ്ണമായി ഉണങ്ങിയ ശേഷം ഗ്ലാസ് പെയിന്റ് മുകളില്‍ നിന്നും ഒരോ കള്ളിയിലും എതു നിറമാണോ വേണ്ടത് അതു കൊണ്ട് ഫില്ല് ചെയ്തു വരിക. ബോട്ടില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ ബ്രഷ് ഉപയോഗിച്ചോ ചെയ്യുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം കുമിളകള്‍ വരാതിരിക്കയാണ്. ബോട്ടില്‍ അധികം കുലുക്കാതിരിക്കുക.
കുമിളകള്‍ അഥവാ വന്നു പോയാല്‍ അത് ഒരു പിന്‍ ഉപയോഗിച്ച് കുത്തി പൊട്ടിക്കുക. അല്ലെങ്കില്‍ ഉണങ്ങി കഴിയുമ്പോ അവിടെ ഗ്യാപ്പ് വരും.

ചിത്രം പൂര്‍ണ്ണമായ ശേഷം വീണ്ടും ഒരു ദിവസം ഉണങ്ങാന്‍ വിടുക. നന്നായി ഉണങ്ങിയ ശേഷം ഫ്രയിം ചെയ്യാം.



1. ഗ്ലാസില്‍ വരയ്ക്കുന്നതിനു മുന്‍പ് ലൈനര്‍ കൊണ്ടു ഒരു പേപ്പറില്‍ വരച്ചു പ്രാക്ടീസ് ചെയ്യുക. നന്നായി വന്ന ശേഷം മാത്രം ഗ്ലാസില്‍ കൈ വെയ്ക്കുക.
2. കളര്‍ കോമ്പിനേഷന്‍ - തുടങ്ങുന്നതിനു മുന്‍പ് നന്നായി അലോചിച്ച് ചെയ്യുക. അല്ലെങ്കില്‍ ചിത്രം അവസാനം മുകളില്‍ കാണുന്നതു പോലിരിക്കും.




ഒരു റിവേഴ്സ് ഗ്ലാസ് പെയിന്റിംഗ് .പ്രശസ്ത ചിത്രകാരന്‍ ബാപ്പുവിന്റെ ഒരു പെയിന്റിംഗ് പകര്‍ത്തി ചെയ്തതാണ്.


താഴെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങള്‍ക്ക് പാറ്റേണുകള്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
1.pannedexpressions
2.oaktreesg
3.chantalstainedglass
4.downeaststainedglass ഇവിടെ സൌജന്യമായി പാറ്റേണുകള്‍ ഉള്ള വെബ്‌സൈറ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.
5.glasspatterns സ്റ്റേന്‍ ഗ്ലാസ് പെയിന്റിംഗില്‍ ഒരു കൈ നോക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഫോട്ടോ സഹിതം ഇവിടെ വിവരിച്ചിട്ടുണ്ട്.

                                                                                           കടപ്പാട് :-http://ashaadam.blogspot.com

3 comments:

ഷാജി said...

വളരെ നന്ദി. ഇനി ഞാനും ഒന്നു ചെയ്തു നോക്കട്ടെ.

Naushu said...

നല്ല പോസ്റ്റ്‌..... നന്ദി... :)

പഞ്ചാരകുട്ടന്‍ -malarvadiclub said...

കൊള്ളാമല്ലോ ഈ പോസ്റ്റ്‌
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍