pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

തീരമൊഴിഞ്ഞ തിരമാലകള്‍

                      കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു  നാളെ വെള്ളിയാഴ്ച ആയതു കൊണ്ട് പതിവുപോലെ കടലില്‍ കുളിക്കുവാന്‍ പോവാന്‍ റൂമിലുള്ള എല്ലാവരും തയ്യാറായി. അങ്ങിനെ തോര്‍ത്തും  മറ്റുമായി ഞങ്ങള്‍ രണ്ടു വാഹനങ്ങളിലായി യാത്രയായി.  വഴിമദ്ധ്യേ പല പല കമന്റുകളും ഹാസ്യ കോപ്രായങ്ങളും എല്ലാം കാണിച്ചു ചിരിച്ചു കൊണ്ടേയിരുന്നു. അങ്ങിനെ കടലില്‍  കുളിക്കുവാനുള്ള സ്ഥലത്തിനടുത്ത് വാഹനം പാര്‍ക്ക് ചെയ്തു. എല്ലാം വണ്ടിയുടെ  ബാക്കില്‍ വയ്ക്കാനായി തുറന്നപ്പോള്‍ ആണ് അതിനകത്തുള്ള ബാള്‍ എന്റെ ശ്രദ്ദയില്‍ പെട്ടത് .ഉടനെ അത് എടുത്തു  തട്ടിക്കൊണ്ടു ഞാന്‍ കടലിന്നടുത്തെക്ക് പോയി.മറ്റുള്ളവര്‍ എന്റെ പിന്നാലെ സാവധാനം വരുന്നതേയുള്ളൂ . സാധാരണയിലും അതീധമായി കടലില്‍ കുളിക്കുന്ന ആളുകള്‍ വളരെ കുറവായിരുന്നു അന്ന്. കടലിനെന്തോ ഒരു രൗദ്ര ഭാവം പോലെ... തിരമാലകള്‍ കരയിലെ മണല്‍ തരികളെ ഭീതിപ്പെടുത്തു മാറ് തല്ലിയലക്കുന്നു ..... കടലും ആകാശവും ഒരേ നിറം....  കറുത്ത കാര്‍മേഘങ്ങള്‍ തലയ്ക്കു മീതെ ഭീതിവിടര്‍ത്തുന്നപ്പോലെ....  എങ്കിലും ഒന്നും നോക്കാതെ ബോള്‍ കടലിലേയ്ക്ക് അടിച്ചു നേരെ ഷര്‍ട്ട് അയിച്ച് ബോളിനു പിന്നാലെ ഞാനും ചാടി ബോളിനെ തിരമാലകള്‍ ഏറ്റു വാങ്ങി മന്ദം മന്ദം മുന്നോട്ടുപോയി പിറകെ ഞാനും തൊട്ടു തൊട്ടില്ല എന്നമട്ടില്‍ നീന്തികൊണ്ടിരുന്നു
കുറച്ചുനേരം ഈ അവസ്ഥ തുടര്‍ന്ന് കൊണ്ടിരുന്നു .തത്സമയം വളരെ ദൂരത്തു നിന്നും ഉച്ചത്തില്‍ ആണങ്കിലും ചെറിയ ശബ്ദത്തില്‍ എന്നെ വിളിക്കുന്ന പോലെ തോന്നി ഞാന്‍ തിരിഞ്ഞു നോക്കിയില്ല വീണ്ടും പന്ത് മുന്നോട്ടു  പോവുന്നതിനു അനുസരിച്ച് ഞാനും മുന്നോട്ടു പോയി വീണ്ടും പുറമേ നിന്നുള്ള വിളി.  ഈ വിളിക്ക് കുറച്ചു ഗൌരവം ഉള്ളത് പോലെ എനിക്ക് അനുഭവപെട്ടു .ഞാന്‍ പൊടുന്നനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിയതും ഞാന്‍ ആകെ പരിബ്രാന്തനായി.ഞാനും കരയും തമ്മില്‍ ഒരുപാട് അകലം വന്നിരിക്കുന്നു എന്നെ വിളിച്ച സുഹുര്‍ത്തിനു എന്റെ അടുത്തു എത്തണമെങ്കില്‍ ഒരുപാട് ദൂരം എനിക്ക് തിരിച്ചു നീന്തണമെങ്കില്‍ അതില്‍ കൂടുതല്‍ നീളവും തിരമാലകളുടെ ഉയര്‍ന്നു പൊങ്ങല്‍എന്റെ ഭീതി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.
കാര്‍മേഘങ്ങളുടെ ദ്രുധഗധി യില്‍ ഉള്ള ഉരുണ്ടു കൂടല്‍ എന്റെ താളം തെറ്റിച്ചു .   കൈകള്‍ക്ക് തുഴയാന്‍ ശക്തി യില്ലാത്തപോലെ...... കാലുകള്‍ക്ക് ഭാരം കൂടുന്നപോലെ..... സാന്ദ്രത യേറിയ ഉപ്പു വെള്ളത്തിന്റെ കൈപ്പ് പതുക്കെ പതുക്കെ ഞാന്‍ അറിയാന്‍ തുടങ്ങി.....
                                                                                                           
                                                                                                                       അസിമോൻ വണ്ടൂർ
                                                                                                                   
             
                                                                 


1 comment:

ajith said...

അപകടകരമായ സാഹസികതകള്‍