മലപ്പുറം: ബി.എസ്.എന്‍.എല്‍ ടെലികോം രംഗത്തെ നൂതന
സംവിധാനമായ വൈമാക്‌സ് (WIMAX) ജില്ലയില്‍ നിലവില്‍വന്നു.
ലാന്‍ഡ്‌ലൈന്‍ ടെലിഫോണ്‍ കണക്ഷനോ സിംകാര്‍ഡോ മറ്റ് കേബിള്‍
കണക്ഷനുകളോ ആവശ്യമില്ലാതെ അതിവേഗത്തില്‍ ബ്രോഡ്ബാന്‍ഡ്
കണക്ഷന്‍ ലഭ്യമാക്കുന്ന സംവിധാനമാണ് വൈമാക്‌സ്.
മലപ്പുറം എസ്.എസ്.എയ്ക്ക് കീഴില്‍ 24 കേന്ദ്രങ്ങളിലാണ്
മലപ്പുറം എസ്.എസ്.എയ്ക്ക് കീഴില്‍ 24 കേന്ദ്രങ്ങളിലാണ്
സംവിധാനം നിലവില്‍വന്നത്. സംവിധാനം നിലവില്‍ വരുന്ന
അഞ്ചാമത്തെ സര്‍ക്കിളാണ് ജില്ലയിലേത്. തിരുവനന്തപുരം,
കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്
സംവിധാനമുള്ളത്. അതിവേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നതാണ് വൈമാക്‌സിന്റെ പ്രത്യേകതയെന്ന് അധികൃതര്‍ പറഞ്ഞു.
സെക്കന്‍ഡില്‍ 512 കിലോബിറ്റ്‌സ് മുതല്‍ രണ്ട് മെഗാബിറ്റ്‌സ്
വരെ വൈമാക്‌സിന് വേഗത ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സി.പി.ഇ (കസ്റ്റമര്‍ പ്രെമിസ് എക്യുപ്‌മെന്റ്) എന്ന
സി.പി.ഇ (കസ്റ്റമര്‍ പ്രെമിസ് എക്യുപ്‌മെന്റ്) എന്ന
ഉപകരണം കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്.
ഈ ഉപകരണം ഏത് സ്ഥലത്തുവെച്ചും സിസ്റ്റവുമായി ബന്ധിപ്പിക്കാം.
മുറിക്കുള്ളിലും പുറത്തും ഉപയോഗിക്കുന്ന രണ്ട് തരം സി.പി.ഇകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീട്ടിലും ഓഫീസിലും ഒരേ
കണക്ഷന്‍ ഉപയോഗിക്കാമെന്നത് ഇതിന്റെ സവിശേഷതയാണെന്ന്
അധികൃതര്‍ പറഞ്ഞു. ഹോട്ടല്‍ മുറികളിലും വാടകക്കെട്ടിടങ്ങളിലും
താമസിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് കഫേകള്‍ നടത്തുന്നവര്‍ക്കും
വൈമാക്‌സ് സൗകര്യപ്രദമാണെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
തങ്ങള്‍ക്കാവശ്യമായ സി.പി.ഇകള്‍ അതത് കേന്ദ്രങ്ങളില്‍നിന്ന്
വിലയ്ക്കു വാങ്ങാവുന്നതാണ്. പ്രതിമാസ വാടക നിരക്കിലും
കണക്ഷന്‍ എടുക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്‍ഡോര്‍ സി.പി.ഇയ്ക്ക് 4200ഉം ഔട്ട്‌ഡോര്‍ സി.പി.ഇയ്ക്ക്
ഇന്‍ഡോര്‍ സി.പി.ഇയ്ക്ക് 4200ഉം ഔട്ട്‌ഡോര്‍ സി.പി.ഇയ്ക്ക്
5000 രൂപയുമാണ് വില. പ്രതിമാസ വാടക യഥാക്രമം 40ഉം 50ഉം
രൂപയാണ് ലിമിറ്റഡ്, അണ്‍ലിമിറ്റഡ് ഹോം, അണ്‍ലിമിറ്റഡ്
ബിസിനസ് തുടങ്ങിയ വിവിധതരം പ്ലാനുള്‍ ലഭ്യമാണ്. ലിമിറ്റഡ്
പ്ലാനുകളില്‍ 220, 350, 750 താരിഫുകളാണുള്ളത്. യഥാക്രമം 2200, 3500, 7500 എന്നിങ്ങനെയാണ് വാര്‍ഷിക വരിസംഖ്യ. ഇവയില്‍ യഥാക്രമം
400 എം.ബി, 1 ജിബി, 4 ജിബി മെമ്മറി സൗജന്യമായി ഉപയോഗിക്കാം.
അണ്‍ലിമിറ്റഡ് ഹോം പ്ലാന്‍ 999 രൂപയ്ക്ക് ലഭ്യമാകും
. ബിസിനസ് പ്ലാനുകള്‍ 1999, 3500, 7000 എന്നീ
താരിഫുകളില്‍ ലഭ്യമാണ്. എല്ലാ കണക്ഷനുകള്‍ക്കും
ആദ്യമാസത്തെ സേവനം സൗജന്യമായിരിക്കുമെന്ന്
അധികൃതര്‍ അറിയിച്ചു. വള്ളുവമ്പ്രം, കൊണ്ടോട്ടി,
പാണ്ടിക്കാട്,
അരീക്കോട്, കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി, എടക്കര,
നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, മക്കരപ്പറമ്പ്,
വളാഞ്ചേരി, തിരൂര്‍, ചേളാരി, തിരൂരങ്ങാടി, വേങ്ങര,
പരപ്പനങ്ങാടി, താനൂര്‍, തവനൂര്‍, പൊന്നാനി, കുറ്റിപ്പുറം,
എടപ്പാള്‍ എന്നീ 24 സ്ഥലത്താണ് വൈമാക്‌സ് നിലവില്‍
വരുന്നത്. ചങ്ങരംകുളം, മാറഞ്ചേരി എന്നീ സ്ഥലങ്ങളിലും
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും സംവിധാനം
ഉടന്‍ നിലവില്‍വരുമെന്നും അധികൃതര്‍ അറിയിച്ചു.
വൈമാക്‌സ് സംവിധാനം കുറ്റമറ്റതാക്കുന്നതിന്
ബി.എസ്.എന്‍.എല്‍ കവറേജ് വിപുലപ്പെടുത്താനുള്ള
നീക്കത്തിലാണെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. നിശ്ചിത
അപേക്ഷാഫോമുമായി അതത് കസ്റ്റമര്‍ സര്‍വീസ്
സെന്ററുകളില്‍ കണക്ഷന് അപേക്ഷിക്കണം. വൈമാക്‌സ്
സംവിധാനത്തെക്കുറിച്ച് വിശദവിവരങ്ങള്‍ക്ക്
ബി.എസ്.എന്‍.എല്‍ മലപ്പുറം ജനറല്‍ മാനേജരുടെ
ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു.
No comments:
Post a Comment